Wednesday, October 13, 2010

കുടിനീരിന്നായ്‌...


(15 October 2010 - Blog Action Day)

ഒരുതുള്ളി നീരിന്നായ്‌

ഒരുപാട് കാലമായ്‌

ഒട്ടേറെ കാതങ്ങള്‍

ഒന്നിച്ചലഞ്ഞു നാം.


കുന്നായ കുന്നെല്ലാം

കൊത്തിമറിച്ചു നാം

കുളമായ കുളമെല്ലാം

കുത്തി നിറച്ചു നാം


പാടവും കൈത്തോടും

പറ്റെ നികത്തി നാം

പലതുള്ളി പെരുവെള്ളം

പാഴാക്കി തീര്‍ത്തു നാം.


മഴവെള്ളം മനസ്സിന്റെ

മറയാക്കിത്തീര്‍ത്തു നാം

മണ്ണിന്‍റെ ചുടുരക്ത-

മൂറ്റിക്കുടിച്ചു നാം.

51 comments:

നീര്‍വിളാകന്‍ said...

സെല്‍‌വ മോളെ... മനസ്സില്‍ കവിത ധാരാളം ഉണ്ട്..... എല്ലാം പുറത്തുവരട്ടെ..... ആ‍ശംസകളും,, അഭിവാദനങ്ങളും.....

പാവപ്പെട്ടവന്‍ said...

ജലം ജീവന്‍ പോലെ ജീവനുള്ളതാണ് .ആവിശ്യത്തിന് മാത്രം ആകാം പാഴാക്കരുത് ,മഹാപാപം ക്ഷണിക്കരുത് .

ഇസ്മായിലിന്റെ മകള്‍ തീര്‍ച്ചയായും മര്‍ത്തമാനകാല ചിന്തയുള്ളവള്‍

ഒരു നുറുങ്ങ് said...

പുലര്‍ന്നിടട്ടെ,ഈ പുലര്‍കാല ചിന്തകള്‍..
സല്‍വ മോള്‍ക്ക് ഈ മാമന്‍റെ ഹൃദ്യമായ ആശംസകള്‍...

Mohamedkutty മുഹമ്മദുകുട്ടി said...

സെല്‍വ മോള്‍ക്കാശംസകള്‍!.ഇനിയും പോരട്ടെ പുതിയ കൃതികള്‍(കുസൃതികളും!).ആശംസകള്‍ നേര്‍ന്നു കൊണ്ട്.

jazmikkutty said...

സല്‍വാ,
നന്നായി എഴുതുന്നല്ലോ...കൊച്ചുകുട്ടിയുടെ കവിതയാണെന്ന് തോന്നേ ഇല്ല...
നല്ല കാച്ചികുറുക്കിയ വരികള്‍...ആശംസകള്‍!!

ജീവി കരിവെള്ളൂര്‍ said...

നല്ല ചിന്തകള്‍ നല്ല എഴുത്തും .ആശംസകള്‍

യൂസുഫ്പ said...

മനസ്സിൽ മൊട്ടിടുന്ന വാക്കുകൾ വിരിയട്ടെ ഈ മലർവാടിയിൽ. എല്ലാ ആശംസകളും നേരുന്നു.

പഥികന്‍ said...

ആശയ സമ്പുഷ്ടം. മനോഹരം....

ആശംസകള്‍.

ഓടോ: Word verification ഒഴിവാക്കിയാല്‍ കൂടുതല്‍ പേര്‍ അഭിപ്രായം പറഞ്ഞേനെ.

ഹംസ said...

ഷെറിന്‍ മോളേ ,,,

നല്ല ചിന്ത.

നല്ല വരികള്‍

ആശംസകള്‍ :)

(എന്‍റെ ഒരു മോളെ പേരും ഷെറിന്‍ എന്നു തന്നയാ.. ഫര്‍ഹ ഷെറിന്‍ .)

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

(തല ഇരിക്കുമ്പം വാലാടണോ? )

സാരമില്ല.വായിച്ചു വളരുക , എഴുതി തെളിയുക.
ആശംസകള്‍!

തെച്ചിക്കോടന്‍ said...

സല്‍വ മോള്‍ക്ക്‌ ആശംസകള്‍.
കവിതയില്‍ കാര്യമുണ്ട്, നന്നായിരിക്കുന്നു.
കൂടുതല്‍ വായിക്കുക, ഇനിയും എഴുതുക. ആശംസകള്‍.

Anonymous said...

ഹായ് സൽ വാ.. കവിത വളരെ നന്നായി..പ്രകൃതിയെ നശിപ്പികുന്നവർ അവർ അറിയുന്നില്ല ഈ തലമുറയും വരും തലമുറയും ഒരിറ്റു ജലത്തിനായി പരക്കം പായുമെന്ന്.. നല്ല ചിന്ത ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ഇനിയും ആ കുഞ്ഞുമനസ്സിൽ നല്ല ഭാവനയായി ഉയർന്നിടട്ടെ... ആശംസകൾ ...

Abdulkader kodungallur said...

അസാമാന്യമായ ചിന്താ ശേഷിയും , പ്രതിഭാ സമ്പത്തും പ്രതിദ്വനിക്കുന്നു വരികളില്‍ . കേവലം ഒരു പതിനൊന്നു വയസ്സുകാരിയുടെ പരിമിതികളില്‍ നിന്നുയര്‍ന്ന് പക്വമായ മാനസിക വികസനത്തില്‍ കാലത്തിന്റെ വിലാപങ്ങള്‍ക്ക്‌ കാതോര്‍ക്കുമ്പോള്‍ , ആ വിലാപങ്ങളെ കാവ്യവല്‍ക്കരിച്ചു മനോഹരമാക്കുമ്പോള്‍ അനുവാചക ഹൃദയങ്ങള്‍ കുളിരണിയുന്നു.
ഒരു മഹാ പ്രതിഭയാകട്ടെയെന്നു ആശംസിക്കുന്നു .

MyDreams said...

നല്ല ചിന്തകളെ പ്രതിധാനം ചെയ്യുന്നു കവിത

കുഞ്ഞൂസ് (Kunjuss) said...

നല്ല ചിന്തയും വരികളും!

മൈലാഞ്ചി said...

മോളൂ..നല്ല കവിത.. ഇനീം ഇനീം ഒരുപാട് എഴുതണം ട്ടോ.. ധാരാളം വായിക്യേം വേണം. എല്ലാ ആശംസകളും...

ഫോളോ ചെയ്യുന്നുണ്ടേ..ഇനീം കാണാം..

മൈലാഞ്ചി said...

ഫോളോ ചെയ്യാന്‍ നോക്കീട്ട് പറ്റീല്യ.. തല്കാലം ബുക്മാര്‍ക് ചെയ്തിടുന്നു

Shukoor Cheruvadi said...

good, good , very good

perooran said...

best wishes & keep going

കുമാരന്‍ | kumaran said...

വളരെ നന്നായിട്ടുണ്ട്. ശുഭാശംസകള്‍.!

അലി said...

വിഷയവും എഴുത്തും നന്നായി. ഉപ്പയുടെ തണലിൽ മോൾടെ ബ്ലോഗ് തഴച്ചുവളരട്ടെ.
ആശംസകൾ!

ManzoorAluvila said...

മോളൂട്ടി കവിതയും വിഷയവും നന്ന്.മാഷാള്ളാഹ്‌.എല്ലാ നന്മകളും നേരുന്നു

ജിപ്പൂസ് said...

വരികള്‍ അസ്സലായിരിക്കുന്നു മോള്‍സേ.വിഷയം അതിലേറെ ഇഷ്ടപ്പെട്ടു.ഉപ്പാന്‍റെ 'തണല്‍' മാത്രമല്ല കേട്ടോ.ബൂലോകരെല്ലാം ഉണ്ട് കൂട്ടിന്.ധൈര്യായി എഴുതിക്കോളൂ.കൂടുതല്‍ വായിക്കുക.ഇനിയും എഴുതുക.എല്ലാ വിധ ആശംസകളും.

lekshmi. lachu said...

നല്ല ചിന്തയും വരികളും...ആശംസകൾ!

sreee said...

മോളെ , നല്ല കവിത. ഒരു കൊച്ചു കുട്ടിയുടെ കവിത ആണെന്ന് തോന്നിയതെ ഇല്ല. നിറയെ ആശംസകള്‍

Sabu M H said...

നന്നായിരിക്കുന്നു മോൾ. ധാരാളം എഴുതൂ.
കുറച്ചു നാൾ കഴിഞ്ഞു ആദ്യം എഴുതിയതു വായിക്കുമ്പോൾ വീണ്ടും നന്നാക്കാം എന്നു തോന്നും..
it is a continous process!

ഉമിനീരു വറ്റി പിടഞ്ഞു വീണു മരിച്ച ചില മനുഷ്യരെക്കുറിച്ചും,
വരണ്ടുണങ്ങി, ആകാശത്ത് കൈകൾ നീട്ടി,
വീണ്ടു കീറിയ മണ്ണിൽ ജഢമായ് മാറിയ വൃക്ഷങ്ങളെ ക്കുറിച്ചും,
വറ്റി വരണ്ട പുഴയിൽ ഒരു തുള്ളി ജലം കിട്ടാതെ പിടഞ്ഞ് മരിച്ച മീനുകളേ കുറിച്ചും എഴുതാമായിരുന്നു..

എത്ര എഴുതിയാലും തീരാത്ത വിഷയമാണ്‌.
ആശംസകളും, അഭിനന്ദനങ്ങളും.

ചെറുവാടി said...

നല്ല വരികളിലൂടെ നല്ലൊരു സന്ദേശം.
ആശംസകള്‍.

salahmon said...

salva iam wait for your stories and poems wish you all the best

ഷൈജു said...

സലാം മോളൂ.നല്ല കവിത. ഭൂമിക്കൊരു ചരമഗീതം പോലെ ദാഹ ജലത്തിനും ഒരു ചരമഗീതം. ചിന്തകള്‍ മുളപ്പിക്കുന്ന വളരെ നല്ല വരികള്‍. വീണ്ടും എഴുതുക...അഭിനന്ദനങ്ങള്‍...ഒപ്പം ആശംസകളും...

ജുവൈരിയ സലാം said...

നല്ല കവിത

haina said...

ഹും നന്നായിരിക്കുന്നു

Nabeel said...
This comment has been removed by the author.
fathah said...

perfect..best wishes. keep it up

ABDUL said...

good poems and continue same to do

abdul fathah said...

WONDERFUL KEEP IT UP .fathah bahrain

ഉമ്മുഫിദ said...

പവിത്രം ഈ തുള്ളികള്‍
ഉറവ പോലെ.
നല്ല കവിത.
ഇനിയും ഒഴുകട്ടെ

ജാസിം ബിന്‍ ജവാഹിര്‍ said...

liked the poem about "AMMA"..nice,
keep it up ~!!

Bibin said...

good

Shihab said...

well keep it

man in said...

നന്നായിട്ടുണ്ട്,നല്ല ഭാവിയുണ്ടാവട്ടെ,,,,,,,,

SULFI said...

ആഹാ. ഇത്ര നല്ല വരികള്‍ മനസിലുണ്ടായിരുന്നല്ലേ.
മോളുവിന്റെ ചെറിയ മനസ്സില്‍ നിന്നും ഉയര്‍ന്ന ചിന്ത വരുന്നല്ലോ.
പോരട്ടെ. ഇനിയും ഇത്തരം നല്ല വിഷയങ്ങളുമായി.
ഞങ്ങള്‍ കാത്തിരിക്കുന്നു.

Naseef U Areacode said...

"കുന്നായ കുന്നെല്ലാം

കൊത്തിമറിച്ചു നാം

കുളമായ കുളമെല്ലാം

കുത്തി നിറച്ചു നാം"

നന്നായിരിക്കുന്നു മോളെ..... എല്ലാ ആശംസകളൂം

ishaqh said...

കുന്നോളം കാര്യവുമായി കുഞ്ഞുമനസ്സിലേ കൊച്ച് കൊച്ച് വരികള്‍..!
സല്‍വ മോള്‍ക്ക്‌ അകമഴിഞ്ഞ ആശംസകള്‍.
അനുഗ്രഹിക്കട്ടെ الله

febin said...

ഹായ്.. എന്റെ പേര് ഫെബിന്‍.. ഞാന്‍ ഒരു engineerin student ആണ്.. നാട് മലപ്പുറം... തന്‍റെ പോസ്റ്റുകള്‍ ഇഷ്ടായി.. നല്ല ഭാവി ഉണ്ട് .. ആറാം ക്ലാസ്സില്‍ ആണെന്നല്ലേ പറഞ്ഞത്..? ഇനിയും നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. പിന്നെ എന്റെ അനിയന്‍ ഒരുത്തന്‍ ഉണ്ട്, ബിബിന്‍, എട്ടാം ക്ലാസ്സ്‌ ആണ്, അവനും മോളെ പോലെ ഒരു ബ്ലോഗ്‌ ഉണ്ട്.. വിസിറ്റ് him .. http://ponpularikal.blogspot.com/

അനശ്വര said...

വായിക്കാൻ സുഖമുള്ളൊരു കവിത....നന്നായിരിക്കുന്നു

jasy said...

hai Selva I amyour fan

jasy said...

what a good poems so keep it up

jasy said...

I like your poems

shamnad shamnu said...

കവിത സുന്ദരമായിരിക്കുന്നു......നല്ല അവതരണ ശൈലി ....ഉപ്പയുടെ മോളല്ലേ ....!! മോശാവാന്‍ തരമില്ല .....!! ധാരാളം വായിക്കുക ....എഴുതുക ...!! സ്നേഹപൂര്‍വ്വം എല്ലാവിധ ആശംസകളും മോള്‍ക്ക്‌ ....!!

Sidheek Thozhiyoor said...

സെല്‍വാ , ഇപ്പോഴാണ് കണ്ടത് ഒരു കാര്യേ പറയാനുള്ളൂ , ഉപ്പാനേ കടത്തി വെട്ടണം :)

Salam said...

വളരെ നന്നായി എഴുതി. ഇനിയുമിനിയും എഴുതുക. ആശംസകള്‍.

Post a Comment