Wednesday, April 21, 2010

അമ്മ













അമ്മയെന്നുളളരു വാക്കുതന്നെ മതി
എന്നുള്ളിലെ ഭയം തീര്‍ത്തു തന്നീടുവാന്‍
അമ്മിഞ്ഞപ്പാലെന്റെ ജീവനില്‍ ചേര്‍ത്തവര്‍
മുള്ള് കൊള്ളാതെന്നെ കാത്തവളാണവര്‍
ഉമ്മ തന്നെന്നെ വാരിപ്പുണര്‍ന്നവര്‍
താരാട്ട് പാടിയുറക്കിയതാണവര്‍
അന്നെന്റെ കണ്‍കളില്‍ ഊര്‍ജ്ജം പകര്‍ന്നവര്‍
ഇന്നെന്റെ പന്ഥാവില്‍ വെട്ടം നിറച്ചവര്‍ .......
മൃത്യുവെത്തുംവരെ പാടിയാല്‍ തീരുമോ
ജീവനില്‍ ജീവനാം അമ്മതന്‍ മാഹാത്മ്യം!!!!!!!!!!

34 comments:

Kalavallabhan said...

ഇതൊരാറാം ക്ലാസ്സുകാരിയുടെ (പ്രത്യേകിച്ച്‌ ഖത്തറിൽ നിന്ന്) കവിതയാണെന്ന് വിശ്വസിക്കാനാവുന്നില്ല.

ഒരു നൂറായിരമാശം സകൾ.

Anonymous said...
This comment has been removed by the author.
Anonymous said...

മോളെ പറ്റി അറിഞ്ഞപ്പോൾ മോളു എഴുതിയ വരികൾ കണ്ടപ്പോൾ... ആ വരികളിലൂടെ ജനങ്ങളിലെത്തിച്ച സന്ദേശം കണ്ടപ്പോൽ... അതിയായ സന്തോഷം തോന്നി .. ആശംസകൾ....ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ പ്രാർഥനകൾ മാത്രം..

ahlamsubair said...

It is wonderful. I hope you will write more poems and stories. May god bless you.
with prayers

സിനു said...

നന്നായിട്ടുണ്ട് മോളെ..
ഇനിയും ഒരുപാട് എഴുതുക
എല്ലാവിധ ആശംസകളും നേരുന്നു..

ഹംസ said...

അമ്മയെന്നുളളരു വാക്കുതന്നെ മതി

എന്നുള്ളിലെ ഭയം തീര്‍ത്തു തന്നീടുവാന്‍.!!

മോളൂ നല്ല കവിത..!! ആശംസകള്‍ :)

lekshmi. lachu said...

മോളൂ,നന്നായിരിക്കുന്നു കവിത.
ഇനിയും,ഇനിയും എഴുതാന്‍ കഴിയട്ടെ.
എഴുത്ത് നിര്‍ത്തരുത്..എഴുതുംന്തോറും
കൂടുതല്‍ ,കൂടുതല്‍ നന്നാവും..
ആശംസകള്‍.

ഹംസ said...

ഈ ഒരു കവിതയില്‍ എഴുത്ത് നിറുത്തിയോ? തുടരൂ

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട് മോളൂ... ഉള്ളിലൊരു കെടാവിളക്ക് സൂക്ഷിക്കുക....ആശംസകൾ.....

ഒരുപുലരി said...

comment ayacha എല്ലാവര്ക്കും നന്ന്നി.Exam aayathu kondaanu
എഴ്താന്‍ കഴിയാഞ്ഞത് .

Mohamedkutty മുഹമ്മദുകുട്ടി said...

അമ്മയെപ്പറ്റിയുള്ള കവിത അസ്സലായി!. കവിത മാത്രമേയുള്ളോ? കഥയും ഒന്നു പയറ്റി നോക്ക്.

(saBEen* കാവതിയോടന്‍) said...

iniyum ezhuthuka favukangal nerunnu ....this great

Anonymous said...

മോളെ.... നല്ല കവിത നല്ലചിന്തകള്‍... ഇനിയും വരാട്ടോ വായിക്കന്‍ ആശംസകള്‍

Sureshkumar Punjhayil said...

Vellam Vellam Sarvathra...!

Manoharam, Ashamsakal...!!!

Irshad said...

മൃത്യുവെത്തുംവരെ പാടിയാല്‍ തീരുമോ
ജീവനില്‍ ജീവനാം അമ്മതന്‍ മാഹാത്മ്യം!!!!!!!!!!


വരികളൊക്കെയും വളരെ നന്നായിരിക്കുന്നു.
ആശംസകള്‍.

Echmukutty said...

മോളുടെ വരികൾ അസ്സലായിട്ടുണ്ട്.
ഇനിയും എഴുതുക.
ധാരാളം വായിയ്ക്കുക, കുറെ സ്വപ്നം കാണുക, കുറെ ആലോചിയ്ക്കുക, പിന്നീട് എഴുതുക.
എല്ലാ നന്മകളും സർവ സൌഭാഗ്യങ്ങളും ഉണ്ടാകട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

മോളൂട്ടീ വളരെ വളരെ നല്ല വരികള്‍..
വീണ്ടും പ്രതീക്ഷിയ്ക്കുന്നു

Unknown said...

പ്രതീക്ഷ തരുന്ന നല്ല എഴുത്ത്, ഇനിയും തുടരുക.

Unknown said...

ഹായ് നന്നായിരിക്കുന്നു
അമ്മയെന്നുളളരു വാക്കുതന്നെ മതി
എന്നുള്ളിലെ ഭയം തീര്‍ത്തു തന്നീടുവാന്‍....
അമ്മയെന്നുളളരു ഓര്മ തന്നെ മതി
എന്നുള്ളിലെ സ്നേഹ മഴയായി പെയ്യാന്‍ ‍....
:)

Abdulkader kodungallur said...

നല്ല അര്‍പ്പണ ബോധവും , ഇച്ഹാ ശക്തിയും , സര്‍ഗ്ഗവൈഭവവും തുടിക്കുന്നു വരികളില്‍ . ഒപ്പം അമ്മയുടെ മഹത്വവും , സ്നേഹവും തുളുമ്പുമ്പോള്‍ മനസ്സ് ആര്‍ദ്രമാകുന്നു. അവിടെ കവി ജനിക്കുന്നു .കവിത വിരിയുന്നു . ആശംസകള്‍ ഹൃദയത്തില്‍ നിന്നും.

അലി said...

എഴുത്ത് തുടരട്ടെ...
ആശംസകൾ!

BETWEEN THE LINES said...

മാധ്യമത്തില് കണ്ടാണ് ഞാന് ബ്ലോഗ് നോക്കിയത്, അമ്മയെപ്പറ്റിയുള്ള കവിത നന്നായി....ഇഷ്ടമായി, ഇനിയും എഴുതുക...ഭാവുകങ്ങള്...

Unknown said...

hai salva your poem is nice

ഉമ്മുഫിദ said...

നല്ല കവിത.
പവിത്രം ഈ തുള്ളികള്‍
ഉറവ പോലെ.
ഇനിയും ഒഴുകട്ടെ !

ROCK said...

good

ubaiduchamakkala said...

good nannay

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

എല്ലാവിധ ആശംസകളും നേരുന്നു..

ബിബിന്‍ തുവ്വൂര്‍ said...
This comment has been removed by the author.
ummusumaiya said...

nanma thudikkunna hridayatthil ninnu ozhuki varunna varikal.... nannayittundu. kavithaye 'ana' ketti nirutthanda....even if u hv exams....samooha nanmakkayi molude thoolika chalikkatte. may Allah bless u

Sulfikar Manalvayal said...

ആദ്യ കവിത, അത് അമ്മയായതില്‍ വളരെ സന്തോഷം തോന്നി.
ഉമ്മയില്‍ നിന്ന് തന്നെ തുടങ്ങുന്നതാണ് നല്ലത്.
നല്ല വരികള്‍. ഇനിയും തുടരട്ടെ.

Anonymous said...

moloose ......
kaarnavanmaarude oru pazhamchollundu cheriya vaayil valiya varthamaanam paadilla ennu.aaram class kaariyude valiya varthamaanangal enikkishtappettu........2011 il evide poyi veendum varanam iniyum ezhuthanam ........orupaadu

aeypees said...

നന്നായിട്ടുണ്ട്.ഇനിയും എഴുതുക .മോള്‍ക്ക്‌ ആശംസകള്‍ നേരുന്നു..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

Post a Comment