
എന്നുള്ളിലെ ഭയം തീര്‍ത്തു തന്നീടുവാന്
അമ്മിഞ്ഞപ്പാലെന്റെ ജീവനില്‍ ചേര്‍ത്തവര്‍
മുള്ള് കൊള്ളാതെന്നെ കാത്തവളാണവര്
ഉമ്മ തന്നെന്നെ വാരിപ്പുണര്‍ന്നവര്‍
താരാട്ട് പാടിയുറക്കിയതാണവര്
അന്നെന്റെ കണ്‍കളില്‍ ഊര്‍ജ്ജം പകര്‍ന്നവര്‍
ഇന്നെന്റെ പന്ഥാവില്‍ വെട്ടം നിറച്ചവര്‍ .......
മൃത്യുവെത്തുംവരെ പാടിയാല്‍ തീരുമോ
ജീവനില്‍ ജീവനാം അമ്മതന്‍ മാഹാത്മ്യം!!!!!!!!!!